Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Makkah Cup Cricket

Middle East and Gulf

കു​ദു–​കേ​ളി സ​ഫാ മ​ക്കാ ക​പ്പ് ക്രി​ക്ക​റ്റ്: മൂ​ന്നാം വാ​ര​ത്തി​ൽ മൂ​ന്ന് മ​ത്സ​ര​ങ്ങ​ൾ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന കു​ദു–​കേ​ളി മെ​ഗാ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സീ​സ​ൺ–2 സ​ഫാ മ​ക്കാ ക​പ്പ് മൂ​ന്നാം വാ​ര​ത്തി​ലേ​ക്ക് ക​ട​ന്ന​പ്പോ​ൾ മൂ​ന്ന് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റി. കു​ദു പ്ര​സ​ന്റ്സ് സ​ഫാ മ​ക്കാ വി​ന്ന​ർ ട്രോ​ഫി​ക്കും മാ​ർ​ക് ആ​ൻ​ഡ് സേ​വ് റ​ണ്ണ​ർ അ​പ്പ് ട്രോ​ഫി​ക്കു​മാ​യാ​ണ് മൂ​ന്ന് മാ​സം നീ​ളു​ന്ന ക്രി​ക്ക​റ്റ് പോ​രാ​ട്ടം.

സു​ലൈ ടെ​ക്നോ​മാ​ക് ഗ്രൗ​ണ്ടി​ൽ ര​ണ്ട് മ​ത്സ​ര​ങ്ങ​ളും കെ​സി​എ ഗ്രൗ​ണ്ടി​ൽ ഒ​രു മ​ത്സ​ര​വു​മാ​ണ് മൂ​ന്നാം വാ​ര​ത്തി​ൽ ന​ട​ന്ന​ത്.

ആ​ദ്യ മ​ത്സ​ര​ത്തി​ൽ റി​ബ​ൽ​സ് റി​യാ​ദ് 16 റ​ൺ​സി​ന് എം​സി​സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത റി​ബ​ൽ​സ് റി​യാ​ദ് നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 112 റ​ൺ​സ് നേ​ടി. മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ എം​സി​സി​ക്ക് അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 96 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. റി​ബ​ൽ​സ് റി​യാ​ദി​ന്‍റെ വി​ജ​യ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം ന​ട​ത്തി​യ മാ​ലി​ക് മു​നീ​ർ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി.

ര​ണ്ടാം മ​ത്സ​ര​ത്തി​ൽ കൊ​ക്ക​ൻ ബാ​ദ്ഷാ​യു​ടെ ബാ​റ്റിംഗ് ക​രു​ത്തി​നാ​ണ് കെ​സി​എ ഗ്രൗ​ണ്ട് സാ​ക്ഷ്യം വ​ഹി​ച്ച​ത്. നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 172 റ​ൺ​സ് നേ​ടി​യ കൊ​ക്ക​ൻ ബാ​ദ്ഷാ​യ്ക്കെ​തി​രെ ഡി​എ​ഫ്സി റോ​ക്ക്സ്റ്റാ​റി​ന് നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 140 റ​ൺ​സെ​ടു​ക്കാ​നേ ക​ഴി​ഞ്ഞു​ള്ളൂ. 32 റ​ൺ​സി​ന്‍റെ വി​ജ​യ​മാ​ണ് കൊ​ക്ക​ൻ ബാ​ദ്ഷാ നേ​ടി​യ​ത്. 106 റ​ൺ​സു​മാ​യി ത​ക​ർ​പ്പ​ൻ ഇ​ന്നി​ങ്സ് ക​ളി​ച്ച ഇ​ർ​ഫാ​ൻ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി. ടൂ​ർ​ണ​മെ​ന്‍റി​ലെ ആ​ദ്യ സെ​ഞ്ചു​റി​യെ​ന്ന നേ​ട്ട​വും ഇ​ർ​ഫാ​ൻ സ്വ​ന്ത​മാ​ക്കി.

മൂ​ന്നാം മ​ത്സ​ര​ത്തി​ൽ സ്മാ​ഷ​സ് സി​സി അ​തി​വേ​ഗം വി​ജ​യം സ്വ​ന്ത​മാ​ക്കി. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഫ്രൈ​ഡേ ഫൈ​റ്റേ​ഴ്സ് നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 81 റ​ൺ​സെ​ടു​ത്തു. മ​റു​പ​ടി ബാറ്റിംഗിറി​ങ്ങി​യ സ്മാ​ഷ​സ് സി​സി 5.2 ഓ​വ​റി​ൽ ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം മ​റി​ക​ട​ന്ന് എ​ട്ട് വി​ക്ക​റ്റി​ന്റെ വി​ജ​യം നേ​ടി. മ​ൻ​സൂ​ർ മാ​ൻ ഓ​ഫ് ദ ​മാ​ച്ചാ​യി.

24 ടീ​മു​ക​ൾ മാ​റ്റു​ര​യ്ക്കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ഇ​തു​വ​രെ 20 ടീ​മു​ക​ൾ ക​ള​ത്തി​ലി​റ​ങ്ങി. നാ​ല് ടീ​മു​ക​ൾ വീ​ത​മു​ള്ള ആ​റ് ഗ്രൂ​പ്പു​ക​ളാ​യാ​ണ് മ​ത്സ​രം. ഗ്രൂ​പ്പ് ഘ​ട്ട​ത്തി​ലെ മ​ത്സ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ ശേ​ഷം സെ​മി ഫൈ​ന​ലും ഫൈ​ന​ലും ഡി​സം​ബ​റി​ൽ ന​ട​ക്കും. സി​ൽ​വ​ർ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ആ​വേ​ശം പ​ക​രു​ന്ന ടൂ​ർ​ണ​മെ​ന്റി​ൽ ഓ​രോ വാ​ര​വും ശ​ക്ത​മാ​യ പോ​രാ​ട്ട​ങ്ങ​ളാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്.

കെ​സി​എ ഗ്രൗ​ണ്ടി​ൽ നൗ​ഷി​ഫ്, മ​ൻ​സൂ​ർ റോ​ഷ​ൻ എ​ന്നി​വ​രും ടെ​ക്നോ​മാ​ക് ഗ്രൗ​ണ്ട് ഒ​ന്നി​ൽ ചാ​ക്കോ​യും വി​ഷ്ണു മു​കേ​ഷും, ടെ​ക്നോ​മാ​ക് ഗ്രൗ​ണ്ട് ര​ണ്ടി​ൽ ന​യ്മു​ദ്ദീ​നും ക​യ്‌​സും അ​മ്പ​യ​ർ​മാ​രാ​യി മ​ത്സ​ര​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു.

കേ​ളി അ​സീ​സി​യ ഏ​രി​യ ട്ര​ഷ​റ​ർ ല​ജീ​ഷ് ന​രി​ക്കോ​ട്, മ​ലാ​സ് ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്റ് മു​കു​ന്ദ​ൻ, സൈ​ബ​ർ​വി​ങ് ജോ​യി​ന്റ് ക​ൺ​വീ​ന​ർ റാ​ഷി​ഖ് എ​ന്നി​വ​ർ മി​ക​ച്ച ക​ളി​ക്കാ​ർ​ക്കു​ള്ള മെ​മ​ന്റോ​ക​ൾ വി​ത​ര​ണം ചെ​യ്തു.

Latest News

Corehub Up